*എങ്ങനെ പണം ബിസിനസ്സിലൂടെ ഉണ്ടാകാൻ
കഠിനാധ്വാനം കൊണ്ട് മാത്രം എല്ലാവർക്കും പണം ലഭിക്കണം എന്നില്ല .പക്ഷെ, എല്ലാ ദിവസവും കഷ്ടപ്പെട്ട് ജോലിചെയ്ത് ജീവിതം ഒരു തുലാസ് എന്നപോലെ മുന്നോട്ട് കൊണ്ട് പോവുന്നവരാണ് ഒട്ടുമിക്ക ജനങ്ങളും . പണം നമ്മളിലേക്ക് വന്നുചേരേണ്ട ഒന്നാണ് , നമ്മൾക്ക് എന്താണോ മറ്റുള്ള ആളുകൾക്ക് മൂല്ല്യം വർദ്ധിപ്പിക്കുന്ന , അവർക്ക് പ്രയോജനപ്രദമായിട്ടുള്ള കാര്യം എന്താണോ നമ്മൾക്കു ചെയ്തുകൊടുക്കാൻ പറ്റുന്നത് , അതൊരു പ്രൊഡക്ടിലൂടെ ആവാം , സെർവിസിലൂടെയും ആവാം , അങ്ങനെയാണ് നമ്മളിലേക്ക് പണം വന്നുചേരുന്നത് .
ഉദാഹരണമായി പറയുകയാണെങ്കിൽ ,2007 ,2008 - ൽ ആരോഗ്യപരമായ വളർച്ചകൾ ആമസോൺ , ഫ്‌ളിപ്പ്ക്കാർട്ട് , ഇതുപോലെ ഇന്ന് ലോഗത്ത് ശക്തമായി നിലനിൽക്കുന്ന കമ്പനികളുടെ വളർച്ചയിൽ പൊതുവായ ഒരു കാരണം എന്തെന്നുവെച്ചാൽ മാർക്കറ്റിങ്ങിലുള്ള ഒരു കുറവുകൾ കണ്ടെത്തി , അതിനു അനുയോജ്യമായ ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് നൽകിയതുകൊണ്ടാണ് . അതുപോലെ നിങ്ങൾക്കും നൽകാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ ബിസിനസ്സ് വളരും . ഇന്ന് സമൂഹത്തിൽ ആവശ്യങ്ങൾ നിരവധിയുണ്ട് ,കേരളത്തിൽ ഉള്ള ഒരു കൂട്ടം യുവാക്കൾ സൃഷ്ടിച്ചെടുത്ത ഒരു യന്ത്രഉപകാരണമാണ് മാൻ ഹോൾഡ് ക്ലീനിംഗ് റോബോട്ട് ,ഈ മാൻ ഹോൾഡ് ക്ലീനിംഗ് സാധാരണ ചെയ്യുന്ന ആളുകൾക്ക് അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ടു ,ആ ഒരു കാര്യത്തിനെ എങ്ങനെ ഒഴിവാക്കാം എന്ന് അവർ ചിന്തിച്ചു .ഇന്ന് ആ പ്രൊഡക്റ്റ് ഒരു വലിയ സാമ്പത്തിക മൂല്ല്യമുള്ള വസ്തുവായിമാറി . ഇനിയും കുറേ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുവാൻ ഉണ്ട് .ഈ സമൂഹത്തിൽ ഈ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുവാൻ എന്താണ് നമ്മൾക്ക് നൽകുവാൻ സാധിക്കുക . കുറച്ച് മാസങ്ങൾ ആ ഒരു വിഷയത്തിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ച്കഴിഞ്ഞാൽ ,നാളെ നിങ്ങളായിരിക്കും ലോകമറിയപെടുന്ന ബിസിനസ്സ്മാൻ .
#Akhil kumar k
#Akhil kumar k



1 Comments
gud one
ReplyDelete