ഗൾഫിൽ ബിസിനെസ്സിലൂടെ വിജയം നേടിയ മലയാളികൾ അനവധിയാണ് . എന്നാൽ ഗ്ലോബൽ വില്ലേജിലെ കച്ചവടത്തിലൂടെ വിജയം നേടിയ ഒരു കോഴിക്കോട് കാരനുണ്ട് ,....

* തട്ടുകടയിൽ നിന്ന് ആഗോള വ്യവസായിയിലേക്ക് 8 - വർഷം മുൻപ് കരിമ്പിൻ ജൂസ് വിൽക്കുന്ന ഒരു തട്ടുകടയുമായിയാണ് ഇക്ബാൽ ഗ്ലോബൽ വില്ലേജിൽ എത്തുന്നത് . അന്ന് മുതലാളിയും , തൊഴിലാളിയുമെല്ലാം ഈ കോഴിക്കോട്ടുകാരൻ തന്നെ ആയിരുന്നു . വർഷങ്ങൾ പിന്നിടുമ്പോൾ ആഗോളഗ്രാമത്തിൽ ഏറ്റവും കൂടുതൽ കച്ചവടസ്ഥാപനങ്ങൾ നടത്തുന്ന മലയാളിയായി മാറിയിരിക്കുകയാണ് ഇദ്ദേഹം .ഇന്ത്യ , തായ്‌ലൻഡ് , ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 65 - തൊഴിലാളികൾ ഇക്ബാലിന് കീഴിൽ ഇവിടെ ജോലിചെയ്യുനുണ്ട് .


                                                                            തായ് ഫ്രൂട്ട്സുകളാണ് പ്രധാന കച്ചവടം ബിസിനസ്സ് പച്ച പിടിച്ചപ്പോൾ തായ്‌ലൻഡിൽ സ്വന്തമായി കമ്പനയും തുടങ്ങി , ഇതിന്പുറമെ സൗത്തിന്ത്യൻ വിഭവങ്ങളായി നാടൻ തട്ടുകടകളും ഗ്ലോബൽ വില്ലേജിൽ ഇക്ബാൽ നടത്തുന്നു .
                         
                                                  ഉത്സവകാലങ്ങളിൽ ആറുമാസത്തെ സന്ദർശക വിസയിലാണ് ജീവനക്കാരെ കൊണ്ടുവരുന്നത് ,40 -പേരാണ് ഈത്തവണ കേരളത്തിൽ നിന്ന് എത്തിയത് , ഈ സമയത്തിൽ ഇവർക്ക് മറ്റ് ജോഅന്ന്വേഷിക്കാനുള്ള അവസരം കൂടിയാണിത് , 6 -മാസം കഴിഞ്ഞ് ഗ്ലോബൽ വില്ലേജ് അടച്ചിടുമ്പോൾ ഇക്ബാലും സംഘവും മറ്റു ആഘോഷ കേന്ദ്രങ്ങളിലേ കാണിയായി.


കൃത്യമായ ലക്ഷ്യബോധത്തോടുകൂടി സ്വയം കഴിവിനെയും , ചിന്തകളെയും , പ്രയോഗിച്ച് തട്ടുകടയിൽ നിന്നും ആഗോളവ്യവസായത്തിലേക്ക് മുന്നേറി കോഴിക്കോട്ടുകാരനായ ഇക്ബാലിന് businessman ൻറെ അഭിനന്ദനങ്ങൾ ...                                                   
                                                                                            

# Akhil kumar k