ബിസിനസ്സ് തുടങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം .



ഒരു ബിസിനസ്സ് തുടങ്ങുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് . ഒട്ടുമിക്ക ജോലിചെയ്യുന്ന ആളുകളും ചിന്തിക്കുന്ന ഒന്നാണ് , അവരുടെ ജോലിയിൽ തന്നെ , അല്ലങ്കിൽ ആ ഒരു വിഭാഗത്തിൽ തന്നെ ഏതങ്കിലും തരത്തിലൊരു ബിസിനസ്സ് ചെയ്യണമെന്നത് .

ഒരു ബിസിനസ് തുടങ്ങുമ്പോൾ കുറെ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് ,....

* ഒരു ജോലിചെയ്യുന്ന വ്യെക്തിക്ക്  ആ വിഭാഗത്തിൽ തന്നെ ഒരു ബിസിനസ്സും കൂടെ തുടങ്ങണം എന്നുണ്ടങ്കിൽ , അവരാദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് സമയപരിധി . ഒരു ജോലിയാണെങ്കിൽ അതിന് കൃത്യമായ ഒരു സമയപരിധി ഉണ്ടാകും . പക്ഷേ , ഒരു ബിസിനസ്സ്  ആണെങ്കിൽ എല്ലാ സമയവും അതിൽനിന്ന് , അതിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ച് കൊണ്ട് , ബിസിനസ്സിൻറെ വളർച്ചക്ക് വേണ്ടി എപ്പോഴും പരിശ്രമിക്കുകയും ചിന്തിക്കുകയും വേണം , അങ്ങനെ ചെയ്യുന്നവർക്ക് തീർച്ചയായും ബിസിനസ്സിൽ വളരാൻ സാധിക്കും .

* നിങ്ങൾ തുടങ്ങുന്ന ഏത് തരം ബിസിനസ്സ് ആണെങ്കിലും , അതിനെ പറ്റി നല്ല അറിവുവേണം ഏതങ്കിലും ഒരാൾ ചെയ്യുന്ന ബിസിനസ്സ് കണ്ടിട്ട് അതിലേക്ക് പോവുകയല്ല ചെയ്യേണ്ടത് , എന്താണോ നിങ്ങളുടെ താൽപര്യം , ഏതിലാണോ നിങ്ങളുടെ എക്സ്പീരിയൻസ് , അതുമായി ബന്ധപ്പെട്ട കാര്യം കൂടുതൽ നന്നായിരിക്കും . പിന്നെ വരാനിരിക്കുന്ന ഓരോ വർഷത്തേക്കുള്ള ബഡ്‌ജറ്റിനെ കുറിച്ചുള്ള കൃത്യമായ ബോധം നിങ്ങൾ ഉണ്ടാക്കിയെടുക്കണം .എന്നത് പ്രധാനമാണ് .

*എല്ലാ ആളുകളും സാമ്പത്തിക പദ്ധതി നിർമ്മിക്കുന്ന സമയത്ത് ഒഴിവായിപോവാൻ സാധ്യത ഉള്ള ഒന്നാണ് മാർക്കറ്റിംഗ് . ഇന്നത്തെ കാലത്ത് മാർക്കറ്റിംഗ് എന്നുള്ളത് വളരേ പ്രധാനപ്പെട്ട ഒന്നാണ് . ഇന്ന് നാം ഏറ്റവും പ്രാധാന്ന്യം കൊടുക്കേണ്ടത് മാർക്കറ്റിംഗിനാണ് പ്രത്യേകിച്ചും , സോഷ്യൽ മീഡിയ , ഫേസ്ബുക്ക് , ലിങ്ക്ടിൻ പോലെയുള്ള നിങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ ലഭ്യമാകുന്ന എല്ലാം പരമാവതി ഉപയോഗിച്ചുകൊണ്ട് , അതിന് വേണ്ടി ഒരു ബഡ്‌ജറ്റ്‌ നിങ്ങൾ ബിസിനസ്സിലോട്ട് ഇറങ്ങുമ്പോൾ തന്നെ കൃത്യമായി കണ്ടുവെക്കുകയും ചെയ്യണം , പല ആളുകളും അവർ നല്ല രീതിയിൽ സ്ഥാപനങ്ങളോക്കെ തുടങ്ങി , പക്ഷേ അതിന് വേണ്ട പോലെ പരസ്യം കൊടുക്കുവാൻ അവർക്ക് സാധിക്കുന്നില്ല . അതുകൊണ്ട് തന്നെ വലിയൊരു രീതിയിലേക്ക് വളരാൻ അവർക്ക് കഴിയുന്നില്ല . നിർബന്ധമായും ഒരു ബഡ്‌ജറ്റ്‌ നിങ്ങൾക്ക് മാർക്കറ്റിംഗിന് വേണ്ടി കണ്ടുവെക്കാൻ കഴിയണം .

* നല്ല ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുവാൻ കഴിയണം , പലപ്പോഴും ,  ആളുകൾ ബിസിനസ്സിൻറെ തുടക്കം ചെയ്യുന്നതാണ് , പരിചയം ഉള്ള ആളുകളെ ഏറ്റെടുക്കുക എന്നത് . അങ്ങനെ ഒരിക്കലും ചെയ്യാതിരിക്കുക . സ്ഥാപനത്തിൻറെ മാനദണ്ഡത്തിനനുസരിച്ച് മാത്രം ആളുകളെ എടുക്കുന്നതാണ് ഉചിതം . ഉദ്യോഗസ്ഥരെ തിരഞ്ഞിടുക്കുവാനുള്ള കഴിവില്ലങ്കിൽ , കഴിവുള്ള ആളുകളെ നമ്മൾ അതിന് വേണ്ടി തിരഞ്ഞിടുക്കണം . സ്ഥാപനത്തിൻറെ മാനദണ്ഡത്തിനനുസരിച്ച് മാത്രമേ ഉദ്യോഗസ്ഥരെ എടുക്കാവൂ . കൂടുതലായി പണം ചിലവഴിക്കുന്നത് ഒഴിവാക്കുക . ആവിശ്യങ്ങൾക്ക് മാത്രം പണം ചിലവഴിച്ച് പിന്നീട് വരുന്ന പണം മാർക്കറ്റിംഗിന് വേണ്ടി  മാത്രം ഉപയോഗിക്കുക .

* വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് , ബിസിനസ്സ് തുടങ്ങുമ്പോൾ തന്നെ നമ്മളുടെ കൂടെ പാർട്നെർസ് കാണും , അവരുമായിട്ട് കൃത്യമായ അഗ്രിമെന്റുകൾ ഉണ്ടാക്കണം . കാരണം , സ്ഥാപനം തുടങ്ങി കുറച്ച് കഴിഞ്ഞാൽ ഏതങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാവാതിരിക്കണം എങ്കിൽ അഗ്രീമെൻറ് ഏതൊക്കെ കാര്യങ്ങൾക്കാണ്‌ രൂപമുണ്ടാകേണ്ടത് എന്ന് തീരുമാനിച്ചതിന് ശേഷം മാത്രമായിരിക്കണം ഒരു ബിസിനെസ്സ് തുടങ്ങേണ്ടത് .      


# Akhil kumar k